വീട്ടില്‍ അതിക്രമിച്ച് കയറി ദമ്പതികളെ ആക്രമിച്ച കേസ്: പ്രതിക്ക് തടവും പിഴയും ശിക്ഷ
പൊഴുതന പാറക്കുന്ന് എസ്റ്റേറ്റ് പാടിയില്‍ അതിക്രമിച്ച് കയറി ദമ്പതികളെ ആക്രമിച്ച കേസില്‍ പ്രതി പൊഴുതന കലാനിവാസില്‍ സിആര്‍ ഹരിപ്രസാദ് (34) ന് തടവ് ശിക്ഷയും പിഴയും വിധിച്ചു. മാനന്തവാടി എസ്.സി എസ്.ടി സ്പെഷല്‍ കോടതി ജഡ്ജ് പി സെയ്തലവിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് എസ്എംഎസ് ഡിവൈഎസ്പി കെപി കുബേരനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്
വീട്ടിലാക്രമിച്ച് കയറിയ ഹരിപ്രസാദ് തന്റെ ഭര്‍ത്താവിനെ ഇരുമ്പ് വടി കൊണ്ട് അടിച്ച് മുറിവേല്‍പ്പിച്ചെന്നും, തടയാന്‍ ശ്രമിച്ചതന്നെ വീട്ടുമുറ്റത്തേക്ക് വലിച്ചിട്ട് വസ്ത്രം വലിച്ചുകീറി മാനഹാനി വരുത്തിയെന്നുമാണ് വീട്ടമ്മയുടെ പരാതി. പരാതി പ്രകാരം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും എസ് സി എസ് ടി നിയമപ്രകാരവും പോലീസ് കേസെടുത്തു.