നിഴലുകള്‍ക്കിടയില്‍ വെളിച്ചം കണ്ടു
മാനന്തവാടി പഴശ്ശി രാജസ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍, ജില്ലാ ആശുപത്രി ജീവനക്കാരിയും എഴുത്തുകാരിയുമായ ആയിഷ മാനന്തവാടി രചിച്ച നിഴലുകള്‍ക്കിടയില്‍ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു.കോഴിക്കോട് ഫാറൂക്ക് കോളേജിലെ മലയാള വിഭാഗം അദ്ധ്യാപകന്‍ ഡോ.അസീസ് തരുവണ ഉദ്ഘാടനം ചെയ്തു.പ്രമുഖ കവി സാദിര്‍ തലപ്പുഴ പ്രകാശനം നിര്‍വ്വഹിച്ചു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക പുസ്തകം ഏറ്റുവാങ്ങി. ഗ്രന്ഥാലയം പ്രസിഡണ്ട് കെ.ഷബിത ടീച്ചര്‍ അദ്ധ്യക്ഷയായിരുന്നു. മാനന്തവാടി മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ശോഭാ രാജന്‍ മുഖ്യാതിഥിയായിയായിരുന്നു. പി.കെ.സുധീര്‍, മുസ്തഫ ദ്വാരക, എം.ഗംഗാധരന്‍, ഷാജന്‍ ജോസ്, വിദ്യ.എസ്.ചന്ദ്രന്‍ ,നീര്‍മാതളം ബുക്‌സ് മാനേജര്‍ അനില്‍ കുറ്റിച്ചിറ, ആയിഷ മാനന്തവാടി തുടങ്ങിയവര്‍ സംസാരിച്ചു.