ഓര്‍മ്മ മരത്തണലില്‍ ഒരുവട്ടം കൂടി

0

മാനന്തവാടി ഗവ: കോളേജിലെ 1983-85 ബാച്ച് പ്രീഡിഗ്രി വിദ്യാര്‍ത്ഥികള്‍ ഒന്നിക്കുന്നു. ഓര്‍മ്മ മരത്തണലില്‍ ഒരുവട്ടം കൂടി എന്ന പേരില്‍ ഒത്തുചേരല്‍ 28 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.1981ല്‍ സ്ഥാപിതമായ മാനന്തവാടി ഗവ: കോളേജിലെ മൂന്നാമത്തെ ബാച്ചിലെ 150 തോളം വരുന്നവരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. കൂട്ടായ്മയുടെ ഭാഗമായി അന്നത്തെ കാലയളവിലെ ഗുരുനാഥന്‍മാരെ ആദരിക്കല്‍ ചടങ്ങും നടക്കും. കോളേജില്‍ ഇപ്പോള്‍ പഠിക്കുന്ന ഭിന്നശേഷിയുള്ള കുട്ടിക്ക് വീല്‍ചെയര്‍ സമര്‍പ്പണ ചടങ്ങും നടക്കും.28 ന് രാവിലെ 10 മണി മുതല്‍ 4 മണി വരെയായിരിക്കും ഒത്തുചേരല്‍ എന്ന് ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ മാനന്തവാടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണും കൂട്ടായ്മയുടെ ചെയര്‍പേഴ്‌സണുമായ ശോഭരാജന്‍, എം.പ്രദീപന്‍, ടി.കെ.സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!