പാണ്ടിക്കടവ്-പുതുശ്ശേരി കബനീതീര റോഡ് യാഥാര്‍ത്ഥ്യമാക്കണം

0

എടവക പഞ്ചായത്തില്‍ കബനീ നദിയോട് ചേര്‍ന്ന് നിരവധി ഗ്രാമങ്ങളെ കൂട്ടിയോജിപ്പിക്കുന്ന പാണ്ടിക്കടവ്-അഗ്രഹാരം-കാക്കഞ്ചേരി,ഒരപ്പ് വഴി പുതുശ്ശേരി റോഡ് യാഥാര്‍ത്ഥ്യമാക്കണമെന്ന് പൗരസംഘം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.നിലവില്‍ ഈ റോഡില്‍ പാണ്ടിക്കടവ് മുതല്‍ ചൊവ്വ പള്ളിയറക്കെട്ടു വരെ ഭാഗം പൂര്‍ണ്ണമായും വാഹനഗതാഗതയോഗ്യമാണ്.ചൊവ്വയില്‍ മുതല്‍ വണ്ണത്താംകടവ് വാളുമുക്കി വരെ ഭാഗങ്ങളും ഈ വര്‍ഷം ടാറിംഗ് നടത്തിയിട്ടുണ്ട്.ഏതാനും മീറ്ററുകള്‍ കൂടി ടാര്‍ ചെയ്താല്‍ വാളേരിയിലെത്താന്‍ കഴിയും.വാളേരി മേഖലയില്‍ രണ്ട് കിലോമീറ്ററും തൊണ്ടര്‍നാട് പഞ്ചായത്തിന് കീഴിലെ ഒരു കിലോമീറ്ററും ടാറിംഗ് പൂര്‍ത്തിയാക്കി റോഡ് സംരക്ഷണ ഭിത്തിയും അടിയന്തിരമായി നിര്‍മിക്കണം.മൂളിത്തോടിന് പാലവും ഏതാനും കള്‍വര്‍ട്ടുകളും നിര്‍മിക്കുകയും വേണം.കബനീതീരത്തു കൂടിയുള്ള ഈ റോഡ് നിര്‍മാണം പൂര്‍ത്തിയായായല്‍വേങ്ങാരം,ഒരപ്പ്,ചൊവ്വ,പാറക്കടവ്,വാഴത്താറ്റക്കടവ്,മൊടപ്പനാല്‍ക്കടവ്,വഴി പുതുശ്ശേരിയിലെത്താന്‍ കഴിയുമെന്നും ഇവര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!