സര്‍ക്കാരിന് പ്രതിച്ഛായ വര്‍ദ്ധിച്ചെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍

0

പോകേണ്ടവര്‍ പോയപ്പോള്‍ സര്‍ക്കാരിന് പ്രതിച്ഛായ വര്‍ദ്ധിച്ചെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍.മുഖ്യമന്ത്രിയില്‍ എല്ലാവര്‍ക്കും പൂര്‍ണ വിശ്വാസമാണെന്നും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.തോമസ് ചാണ്ടിയുടെ രാജിക്കു ശേഷം ആദ്യമായി വിഷയത്തില്‍ സിപിഐയുടെ നിലപാട് വീണ്ടും വ്യക്തമാക്കിക്കൊണ്ട് സംസാരിക്കുന്ന മന്ത്രിയാണ് വി.എസ് സുനില്‍കുമാര്‍.കഴിഞ്ഞ ദിവസം തോമസ് ചാണ്ടി വിഷയം ചര്‍ച്ച ചെയ്യാനെടുത്തപ്പോള്‍ നിയമസഭയില്‍ നിന്നും മാറിനിന്ന സിപിഐ നിലപാട് സിപിഎമ്മില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നതിനിടയിലാണ് തോമസ് ചാണ്ടി വിഷയത്തില്‍ തെറ്റു പറ്റിയിട്ടില്ലെന്ന് ഉറപ്പിക്കും വിധം സിപിഐ മന്ത്രിയായ വി എസ് സുനില്‍കുമാറിന്റെ പ്രതികരണം വന്നിട്ടുള്ളത്.

 

Leave A Reply

Your email address will not be published.

error: Content is protected !!