കോട്ടത്തറ വില്ലേജില്‍പ്പെട്ട മടക്കിമലയിലെ ദാനഭൂമിയില്‍ നിന്നും മെഡിക്കല്‍കോളേജ് മാറ്റി വില കൊടുത്ത് വാങ്ങിക്കുന്ന ചേലോട് എസ്റ്റേറ്റ് ഭൂമിയില്‍ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കോട്ടത്തറ പഞ്ചായത്ത് മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇല്ലാത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോളേജ് മടക്കിമലയില്‍ നിന്നും മാറ്റാനുള്ള ശ്രമം നടന്നത്. കോട്ടത്തറ വില്ലേജ് പരി സ്ഥിതി ദുര്‍ബല പ്രദേശമല്ല.മടക്കിമലയില്‍ തന്നെ മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം തുടങ്ങണമെന്നാവശ്യപ്പെട്ട് കോട്ടത്തറ പഞ്ചായത്തിന്റെ ആസ്ഥാനമായ വെണ്ണിയോട് ടൗണില്‍ 17-ന് ചൊവ്വാഴ്ച 10 മണിമുതല്‍ 5 മണിവല്‍ കോട്ടത്തറ പഞ്ചായത്ത് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ കീഴില്‍ കൂട്ട ഉപവാസം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.