14 അംഗ ജില്ലാ കമ്മിറ്റി നിലനില്‍വന്നു
കേരള സ്റ്റേറ്റ് ഡോക്യുമെന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. മാനന്തവാടി സിബ ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തില്‍ നടന്ന രൂപികരണ യോഗം സി.ഐ.ടി.യു. മാനന്തവാടി ഏരിയ സെക്രട്ടറി എം.റെജീഷ് ഉദ്ഘാടനം ചെയ്തു. രജിസ്‌ട്രേഷന്‍ നടപടികള്‍ ആധുനികവല്‍ക്കരിക്കുമ്പോള്‍ ആധാരം എഴുത്ത് തൊഴിലാളികളുടെ തൊഴില്‍ സ്ഥിരത ഉറപ്പ് വരുത്തണമെന്ന് യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.കെ.മുരളീധരന്‍ അദ്ധ്യക്ഷനായിരുന്നു. ക്ഷേമനിധി ബോര്‍ഡ് അംഗം തിരുവല്ല മധു, സംസ്ഥാന നേതാക്കളായ നെടുമങ്ങാട് അനില്‍ ,പോത്തന്‍കോട് ഹരിദാസ്, ജില്ലാ നേതാക്കളായ പി.ജയചന്ദ്രന്‍, എ.സുരേഷ് ബാബു, കെ.വേണുഗോപാല്‍, അനില്‍ പനമരം തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റായി കെ.മുരളിധരന്‍, സെക്രട്ടറിയായി സജീവന്‍ വെള്ളമുണ്ട, ട്രഷററായി അനീഷ് പനമരം എന്നിവരടങ്ങുന്ന 14 അംഗ ജില്ലാ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.