വയനാടിന്റെ ചരിത്രപശ്ചാത്തലം ആദിവാസി സമൂഹത്തിന്റെ ജീവിത സാഹചര്യവുമായി സമന്വയിപ്പിച്ച് ശിവരാമന്‍ പാട്ടത്തില്‍ രചിച്ച ‘നീലമലകള്‍ സാക്ഷി’ എന്ന നോവലിന്റെ പ്രകാശനം ഞായറാഴ്ച രണ്ടുമണിക്ക് മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചരിത്ര പണ്ഡിതനും എഴുത്തുകാരനും വിദ്യാഭ്യാസ സാംസ്‌കാരിക മണ്ഡലത്തിലെ നിറസാന്നിധ്യവുമായ കെകെഎന്‍ കുറുപ്പ് പുസ്തകം പ്രകാശനം ചെയ്യും. പഴശ്ശി ഗ്രന്ഥാലയം വൈസ് പ്രസിഡന്റ് എം ഗംഗാധരന്‍ അധ്യക്ഷനാകും. പ്രൊ.മോഹന്‍ ബാബു പുസ്തകം ഏറ്റുവാങ്ങും. പ്രൊ.ബാവ കെ പാലുകുന്ന് പുസ്തകം പരിചയപ്പെടുത്തും. ഡോ. പി ലക്ഷ്മണന്‍ മുഖ്യപ്രഭാഷണവും നടത്തും.
Sign in
Sign in
Recover your password.
A password will be e-mailed to you.