ആവിശ്യമായ മുന്നൊരുക്കങ്ങളും പകരം സംവിധാനങ്ങളും ഒരുക്കാതെ പ്ലാസ്റ്റിക് നിരോധനത്തിനെതിരെ ശക്തമായ സമരങ്ങളുടെ ഭാഗമായി ഡിസംബര്‍ 17 ന് കളക്ട്രേറ്റിലേക്ക് വ്യാപാരികള്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് യൂത്ത് വിംഗ് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പ്ലാസ്റ്റിക് വസ്തുക്കളുടെ ഉല്‍പാദനം ഘട്ടംഘട്ടമായി കുറച്ച് കൊണ്ട് വരുന്നതിനു പകരം ഒറ്റയടിക്ക് നിരോധനം കൊണ്ടു വരുന്നത് പ്രായോഗികമല്ല. ഉല്‍പാദകനും ഉപഭോക്താവിനും പിഴയില്ലാതെ വ്യാപാരികള്‍ക്ക് മാത്രം പിഴയെന്ന നിര്‍ദ്ദേശം വ്യാപാരികളെ ദ്രോഹിക്കാനെ ഉപകരിക്കൂയെന്നും ഭാരവാഹികള്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.