രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0

പള്ളിയാല്‍ കുടുംബ സംഗമത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.തരുവണയില്‍ ക്യാമ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ രേണുക ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി അദ്ധ്യക്ഷയായിരുന്നു.ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിനിജ മെറിന്‍ രക്തദാന സന്ദേശം നല്‍കി..സംഗമത്തോടനുബന്ധിച്ച് സൗജന്യ കണ്ണ് പരിശോധനാ-തിമിര ശസ്ത്രക്രിയാ ക്യാമ്പ് ഞായറാഴ്ച തരുവണയില്‍ നടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!