അതിര്‍ത്തി ചെക്‌പോസ്റ്റില്‍ പരിശോധന കര്‍ശനമാക്കി

0

കാട്ടിക്കുളം അതിര്‍ത്തി ചെക്‌പോസ്റ്റില്‍ എക്‌സൈസ് പരിശോധന കര്‍ശനമാക്കി. ക്രിസ്തുമസും ന്യൂഇയറും പ്രമാണിച്ച് ലഹരിക്കടത്ത് വ്യാപകമാവുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി.

ബാവലി തോല്‍പ്പെട്ടി അതിര്‍ത്തികളിലാണ് പരിശോധന എക്‌സൈസ് സി ഐ ഏ ജെ ഷാജിയുടെ നേതൃത്വത്തില്‍ കര്‍ശനമാക്കിയത്. ന്യൂ ഇയര്‍ ആഘോഷവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഉള്‍പ്പെടെ കടത്താന്‍ സാധ്യതയേറെയാണെന്ന് സി.ഐ ഷാജി പറഞ്ഞു.കഴിഞ്ഞ ദിവസം പിടിച്ചെടുത്ത ഹാഷിസും ചരസും പിടിച്ചെടുത്തത് ഉദാഹരണമാണന്നും സി ഐ ഷാജി പറഞ്ഞു. രാത്രികാല സര്‍വീസ് ബസുകളില്‍ കര്‍ശന പരിശോധന നടത്താന്‍ അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ലോക്കല്‍ ബസ് ഓട്ടോ ജീപ്പ് എന്നിവയിലും കര്‍ശന പരിശോധന നടത്താനും നിര്‍ദ്ദേശമുണ്ട്. ബാവലിയില്‍ തോണിയാത്ര ചെയ്യുന്നവരെയും നീരീക്ഷിക്കും.മാനന്തവാടി പീച്ചങ്ങോട് എന്നീ റെയിഞ്ച് ഇന്‍സ്‌പെകര്‍മാരും പരിശോധന കര്‍ശനമാക്കും

Leave A Reply

Your email address will not be published.

error: Content is protected !!