പ്രഭാത ഭക്ഷണപരിപാടി ഒരു വര്‍ഷം പിന്നിട്ടു
വെള്ളമുണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എല്ലാ ബുധനാഴ്ചകളിലും നടക്കുന്ന പ്രത്യേക പരിശോധനകള്‍ക്ക് എത്തുന്ന രോഗികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന പരിപാടി ഒരു വര്‍ഷം പിന്നിട്ടു.ആശുപത്രിയിലെത്തുന്ന നൂറുകണക്കിന് രോഗികള്‍ക്ക് ആശ്വാസം ആകുകയാണ് ഈ പ്രവര്‍ത്തനം.
വെള്ളമുണ്ട ,തൊണ്ടര്‍നാട് പടിഞ്ഞാറത്തറ ,എടവക പഞ്ചായത്തുകളിലെ നൂറുകണക്കിന് പ്രമേഹരോഗികളാണ് വെള്ളമുണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ബുധനാഴ്ച നടക്കുന്ന പ്രത്യേക പരിശോധന ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഇവര്‍ക്ക് രക്തം ശേഖരിച്ചതിനുശേഷം പ്രഭാത ഭക്ഷണം നല്‍കുന്ന പരിപാടി തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു വര്‍ഷം പിന്നിട്ടു.വെള്ളമുണ്ടയിലെയും പരിസര പ്രദേശങ്ങളിലെയും സ്വകാര്യവ്യക്തികളാണ് ഇതിനുവേണ്ട പണം നല്‍കുന്നത്. ഭക്ഷണം തയ്യാറാക്കുന്നത് വെള്ളമുണ്ടയില്‍ സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരുമാണ്.