പള്ളിയാല്‍ കുടുംബ സംഗമം: രക്തദാന-നേത്രപരിശോധന ക്യാമ്പുകള്‍
ഈ മാസം 25ന് പള്ളിയാല്‍ കുടുംബസംഗമത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പും സൗജന്യ നേത്രപരിശോധനാ ശസ്ത്രക്രിയാ ക്യാമ്പും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.13 ന് തരുവണ മദ്രസയില്‍ രക്തദാന ക്യാമ്പ് ഡിഎംഒ ഡോ.രേണുക ഉദ്ഘാടനം ചെയ്യും. പ്രമുഖ കണ്ണാശുപത്രിയായ കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാശുപത്രിയുമായി സഹകരിച്ച്15 ന് തരുവണയില്‍ നേത്രപരിശോധനാ ക്യാമ്പ് നടത്തും.തിമിര ശസ്ത്രക്രിയ ആവശ്യമായ മുഴുവന്‍ രോഗികളെയും സൗജന്യമായി കോയമ്പത്തൂരിലെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തി തിരിച്ചെത്തിക്കും.ക്യാമ്പ് എംഎല്‍എ ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്യും.