കല്‍പ്പറ്റ,ബത്തേരി,മാനന്തവാടി,താമരശ്ശേരി,മുക്കം,നരിക്കുനി തുടങ്ങിയ സ്ഥലങ്ങളിലെ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി രാത്രി പത്തരയോടെയാണ് ആണ് തീ നിയന്ത്രണ വിധേയമാക്കിയത്.8 കോടിയുടെ നാശനഷ്ട്ടം കണക്കാക്കുന്നു.കിന്‍ഫ്ര പാര്‍ക്കിലെ വെര്‍ഗോ ഫോംസ് എന്ന സ്‌പോഞ്ച് കമ്പനിക്കാണ് തീ പിടിച്ചത്.സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും അഗ്‌നിക്കിരയായി.8:45 ഓടെ ഉണ്ടായ തീ വളരെ പെട്ടന്ന് ആളിപടരുകയായിരുന്നു.തീപിടുത്തത്തില്‍ സ്പോഞ്ച് കയറ്റി കൊണ്ടിരുന്ന രണ്ട് ലോറികള്‍ പൂര്‍ണമായും കത്തിനശിച്ചു.തീ പടര്‍ന്നു പിടിക്കുന്നത് കണ്ടു സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ ആളപായം ഉണ്ടായിട്ടില്ല.ഷോര്‍ട്ട്ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന.ദേശീയപാതയുടെ സമീപത്താണ് കിന്‍ഫ്ര വ്യവസായ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.