കിന്‍ഫ്രയില്‍ വന്‍ തീപിടുത്തം.

0

എര്‍ഗോ ഫോംസ് എന്ന സ്‌പോഞ്ച് കമ്പനിക്കാണ് തീ പിടിച്ചത്.സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും അഗ്‌നിക്കിരയായി. ആളപായം ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.8:45 ഓടെ ഉണ്ടായ തീ വളരെ പെട്ടന്ന് ആളിപടരുകയായിരുന്നു. കമ്പനിക്കുള്ളില്‍ തൊഴിലാളികള്‍ അകപെട്ടിട്ടുണ്ടൊ എന്ന് കൃത്യമായ വിവരം ലഭ്യമല്ല.പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.ക്രമാതീതമായി തീ ആളി പടരുന്നതിനാല്‍ തീ അണക്കുന്ന പ്രവര്‍ത്തി കൂടുതല്‍ പ്രയാസകരമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!