വയനാട് മുഖവൈകല്യ രഹിത ജില്ലയാകും
സമ്പൂര്‍ണ മുഖ വൈകല്യ രഹിത ജില്ലയായി വയനാടിനെ മാറ്റാനുള്ള യജ്ഞം – പുഞ്ചിരിക്ക് ഈമാസം 15 ന് തുടക്കമാകുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സെന്റ് ജോണ്‍സ് ആംബുലന്‍സ് ഇന്ത്യ, പോച്ചപ്പന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, വേവ്‌സ് ഇന്ത്യ,ജ്യോതിര്‍ഗമയ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. 15ന് രാവിലെ മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യും. മാനന്തവാടി നഗരസഭാഅധ്യക്ഷന്‍ വി.ആര്‍. പ്രവീജ് മുഖ്യ പ്രഭാഷണം നടത്തും. പദ്ധതിയിലെ ആദ്യ സൗജന്യമുച്ചിറി മുഖവൈകല്യനിവാരണക്യാമ്പ് ദേശീയആരോഗ്യദൗത്യം ജില്ലാ മാനേജര്‍
ഡോ. ബി. അഭിലാഷ് ഉദ്ഘാടനം ചെയ്യും. പാലിയേറ്റീവ് ജില്ലാ കോഓര്‍ഡിനേഷന്‍
കമ്മിറ്റി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് എന്നിവയുടെ
സഹകരണത്തോടെ 2020 ജനുവരി 26ന് പനമരം വ്യാപാര ഭവന്‍, ഫെബ്രുവരി 23ന് കല്‍പറ്റആലക്കല്‍ റസിഡന്‍സി, മാര്‍ച്ച് 22സുല്‍ത്താന്‍ ബത്തേരി സ്മിയാസ് കോളജ്, ഏപ്രില്‍26ന് കാവുമന്ദം തരിയോട് പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളില്‍
സൗജന്യ മുച്ചിറി മുഖവൈകല്യ നിവാരണ ക്യാമ്പുകള്‍ നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ സെന്റ് ജോണ്‍സ് ആംബുലന്‍സ് ഇന്ത്യ ചെയര്‍മാന്‍ ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, വേവ്‌സ് ഇന്ത്യ ചെയര്‍മാന്‍ കെ.എം. ഷിനോജ്, ബെസി പാറയ്ക്കല്‍, ജെറീഷ് പാണ്ടിക്കടവ്, കെ. അനില്‍കുമാര്‍, അമല്‍ കുര്യന്‍, ഷിജോ തുടങ്ങിയവര്‍ പങ്കെടുത്തു