മാതാവാണ് ആദ്യമദ്രസയെന്ന് എ പി അബൂബക്കര്‍ മുസ്ല്യാര്‍
മാതാവാണ് ഒരു കുട്ടിയുടെ ആദ്യത്തെ മദ്രസയെന്നും ഈ മദ്രസയിലെ പാഠങ്ങളാണ് കുട്ടിയുടെ ഭാവി ജീവിതത്തില്‍ മുതല്‍കൂട്ടാകുന്നതെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ .കെല്ലുരില്‍ അല്‍ ഹുദാ എജ്യുക്കേഷണല്‍ സെന്ററിന്റ് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളില്‍ നിന്ന് ലഭിക്കുന്ന നല്ല വാക്കുകളും പ്രവര്‍ത്തികളുമാണ് കുട്ടികളുടെ ഭാവി നിശ്ചയിക്കുന്നതെന്നും അതിനാല്‍ മാതാപിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തണമെന്നും കാന്തപുരം പറഞ്ഞു. അബ്ദുറഹ്മാന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. സി കെ ശശീന്ദ്രന്‍ എം എല്‍ എ, കെ ഒ അഹ്മദ് കുട്ടി ബാഖവി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, പി ഹസന്‍ മുസ്‌ളാളാര്‍, കൈപ്പാണി അബുബക്കര്‍ ഫൈസി, തുടങ്ങിയവര്‍ സംസാരിച്ചു. പ്രാര്‍ത്ഥനാ സംഗമത്തിന് സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ അഹ്ദല്‍ മുത്തന്നുര്‍ നേതൃത്വം നല്‍കി.