സാധാരണക്കാര്‍ക്ക് ആശ്രയമാകേണ്ട സപ്ലൈക്കോയില്‍ സാധനങ്ങളില്ല

0

സപ്ലൈക്കോഔട്ട്ലെറ്റുകളില്‍ സബ്സീഡി സാധനങ്ങളില്ല; ജനം ദുരിതത്തില്‍. സബ്സിഡി ലഭിക്കേണ്ട 14-ഓളം ഇനങ്ങളാണ് ഔട്ട്‌ലെറ്റുകളില്‍ ലഭിക്കാത്തത്. മുന്‍മാസങ്ങളില്‍ സപ്ലൈക്കോയിലേക്ക് സാധനങ്ങള്‍ ഇറക്കിയ കാരാറുകാര്‍ക്ക് പണം നല്‍കാത്തതാണ് സാധനങ്ങള്‍ ലഭിക്കാതിരിക്കാന്‍ കാരണം. അതേ സമയം സാധാരണക്കാരുടെ ആശ്രയമായ സപ്ലൈക്കോയില്‍ സാധനങ്ങള്‍ ലഭിക്കാത്തത് ശക്തമായ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന പൊതുജനങ്ങള്‍ക്ക് ആശ്രയമാക്കേണ്ട മാവേലി സ്റ്റോറുകളുടെ ഔട്ട്‌ലെറ്റുകളില്‍ സബ്സിഡി സാധനങ്ങള്‍ ഇല്ലാത്തത് ജനങ്ങളെ വലയ്ക്കുന്നു. അവശ്യസാധനങ്ങളായ പഞ്ചസാര, റവ, മുളക്, മല്ലി, വെല്ലം, മൈദ, ആട്ട തുടങ്ങിയ സാധനങ്ങളൊന്നുമില്ലാത്തതാണ് ജങ്ങളെ ദുരിതത്തിലാക്കുന്നത്.അതേ സമയം സബ്സിഡീയില്ലാത്ത സാധനങ്ങള്‍ക്ക് പൊതുവിപണിയേക്കാല്‍ വിലകൂടുതലാണെന്നുമാണ് ഉപഭോക്താക്കള്‍ പറയുന്നത്.സാധങ്ങളില്ലാത്തതുകാരണം ഔട്ട്ലെറ്റുകളിലെത്തുന്നവര്‍ വെറുകയ്യോടെ തിരികെ പോവുകയാണ്.ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള റവ,വെല്ലം എന്നിവയൊന്നുംതന്നെയില്ല. മുന്‍മാസങ്ങളില്‍ ഔട്ട്ലെറ്റുകളില്‍ സാധനങ്ങള്‍ കാരാറെടുത്ത് എത്തിച്ചവര്‍ക്ക് സപ്ലൈക്കോ പണം നല്‍കിയിട്ടില്ല. അതിനാല്‍ വിതരണക്കാര്‍ കരാറില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുന്നതാണ് സാധനങ്ങളുടെ ക്ഷാമത്തിന് കാരണം.

Leave A Reply

Your email address will not be published.

error: Content is protected !!