നാലുവരി പാത യാഥാര്‍ത്ഥ്യമാക്കണം ഓട്ടോ ഡ്രൈവര്‍മാരുടെ പ്രകടനം

0

മട്ടന്നൂര്‍ മാനന്തവാടി നാലുവരി പാത യാഥാര്‍ത്ഥ്യമാക്കണമെന്നും വികസനത്തിന് തടസ്സം നില്‍ക്കുന്നവരെ തിരിച്ചറിയണമെന്നും ആവശ്യപ്പെട്ട് മാനന്തവാടി നഗരത്തില്‍ ഓട്ടോ ഡ്രൈവേഴ്‌സ് സംയുക്ത യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. നഗരം ചുറ്റി ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു. പ്രകടനത്തില്‍ നൂറു കണക്കിന് ഡ്രൈവര്‍മാര്‍ പങ്കെടുത്തു. പാതക്കായി വ്യാപാരികളെ കുടിയൊഴിപ്പിക്കേണ്ടി വരുമ്പോള്‍ അര്‍ഹമായ നഷ്ട്പരിഹാരം നല്‍കി പുനരധിവാസത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വികസനത്തിന് എതിര് നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്ത് ഇറങ്ങുമെന്നും നേതാക്കള്‍ പറഞ്ഞു.സന്തോഷ്, എം പി ശശികുമാര്‍, കെ ടി വിനു, സി പി മുഹമ്മദാലി, സരിത ബാബു എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!