ഭക്ഷ്യ വിഭവ കിറ്റ് വിതരണം ചെയ്തു

0

വയ ചാരിറ്റബിള്‍ ട്രസ്റ്റ് ഹൈദരബാദ്, മണത്തണകൂട്ടം കേളകം, ടീം ഉഭയ കൊയിലേരി എന്നിവയുടെ സംയുക്ത സംരംഭമായ അന്നവും വെളിച്ചവും പദ്ധതിക്ക് ഊര്‍ജ്ജം പകര്‍ന്ന് തൃശ്ശിലേരി പ്രതിഭ യൂത്ത് ക്ലബ്ബ് സംഘടിപ്പിച്ച ഭക്ഷ്യ വിഭവ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ഡോ: ഗോകുല്‍ ദേവ് നിര്‍വ്വഹിച്ചു. പി എം നൗഷാദ് അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്തംഗം കെ വിഷ്ണു,എ എം നിഷാന്ത്, പി ഷംസുദ്ദീന്‍, കുഞ്ഞാപ്പ, സി ജെ ജെയിംസ്, റഷീദ് തൃശ്ശിലേരി, ഉണ്ണികൃഷ്ണന്‍, എം ജി സാമുവല്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!