വ്യാപാരികളുടെ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍
റോഡ് വികസനത്തില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടക്കാരെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാനന്തവാടിയില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി.ഞങ്ങള്‍ക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു കണ്‍വെന്‍ഷന്‍.ഏകോപന സമിതി ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് :പ്രസിഡണ്ടുമായ കെ.കെ.വാസുദേവന്റെ അധ്യക്ഷതയില്‍ സംസ്ഥാന ട്രഷറര്‍ ദേവസ്യ മേച്ചേരി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഏകോപന സമിതി എറണാംകുളം ജില്ല വര്‍ക്കിംഗ് പ്രസിഡണ്ട് ടി.ബി.നാസര്‍, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് ജോജിന്‍ ടി ജോയി,കെ.ഉസ്മാന്‍, ജനറല്‍ സെക്രട്ടറി മനാഫ് കാപ്പാട്, ട്രഷറര്‍ മണികണ്ഡന്‍ കാസറഗോഡ്, തുടങ്ങിയവര്‍ സംസാരിച്ചു.