പേര്യ 34-ല്‍ മാവോയിസ്റ്റ് സംഘം
3 സ്ത്രീകളടക്കം 5 അംഗ സായുധ മാവോയിസ്റ്റ് സംഘമാണ് കഴിഞ്ഞ രാത്രി 9.30 ഓടെ പേര്യയിലെത്തിയത്. 34 ലെ കടകളില്‍ സംഘം ലഘുലേഖ വിതരണം ചെയ്തു. തലപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.സിപിഐമാവോയിസ്ററ് കബനി ഏരിയാ കമ്മറ്റിയുടെ പേരിലുള്ളതാണ് ലഘുലേഖ. മോദി സര്‍ക്കാറിന്റെ സവര്‍ണ മേധാവിത്തത്തിനെതിരെ ആഞ്ഞടിക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് ലഘുലേഖ. ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാസിസത്തെ ഈ മണ്ണില്‍ കുഴിച്ചു മൂടാന്‍ വിപ്ലവശക്തികളും ജനാധിപത്യ ശക്തികളും ആദിവാസികളും ദളിതരും സ്ത്രീകളും മതന്യൂനപക്ഷങ്ങളും ഒറ്റക്കെട്ടായി പോരാടാനാണ് ലഘുലേഖ ആഹ്വാനം ചെയ്തിരിക്കുന്നത്. നവംബര്‍ 24ന് രാത്രി മാവോയിസ്റ്റുകള്‍ മേപ്പാടി ചൂരല്‍മലയില്‍ വ്യാപകമായി പോസ്റ്റര്‍ പ്രചാരണം നടത്തിയിരുന്നു.കല്‍പ്പറ്റ പ്രസ്‌ക്ലബില്‍ ജോഗിയുടെ പേരില്‍ വാര്‍ത്താകുറിപ്പും എത്തിയിരുന്നു