കുംഭാമ്മയെ രാഹുല്‍ ആദരിച്ചു
വൈകല്യത്തെയും പ്രായത്തെയും തോല്‍പ്പിച്ച് മണ്ണിനെ പ്രണയിക്കുന്ന കര്‍ഷക കുംഭക്ക് രാഹുല്‍ ഗാന്ധിയുടെ സ്‌നേഹസ്പര്‍ശം. വെള്ളമുണ്ടയില്‍ നടന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ വെച്ച് കുംഭക്കൊപ്പം മുട്ടുകുത്തിയിരുന്നാണ് രാഹുല്‍ ഗാന്ധി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് മനസ്സറിഞ്ഞ് ആശിര്‍വദിച്ചത്.ചടങ്ങില്‍ വൃക്കരോഗികള്‍ക്ക് സൗജന്യഡയാലിസിസ് നല്‍കാനായി അല്‍ കറാമഡയാലിസിസ് സെന്റര്‍ സ്ഥാപിച്ച പ്രവാസിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ കുനിങ്ങാരത്ത് നാസറിനയും ആദരിച്ചു.ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ വനിതാ ടീം ക്യാപ്റ്റന്‍ ജീനസ്‌കറിയ,പണിയ സമുദായത്തില്‍ നിന്നുള്ള പിജി വിദ്യാര്‍ത്ഥിനി ജിനിയ കോട്ടമുക്കത്ത് എന്നവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ബന്ധുക്കള്‍ രാഹുല്‍ ഗാന്ധിയില്‍ നിന്നും ഏറ്റുവാങ്ങി.