പ്രതി കേശവന്‍ കസ്റ്റഡിയില്‍
നടവയല്‍ എടലാട്ടുകോളനിയില്‍ അനുജനെ തലയ്ക്കടിച്ചുകൊന്ന പ്രതി കേശവനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.കോളനിക്കടുത്ത് കാറ്റാടിക്കവലയില്‍ നിന്നാണ് പ്രതി മുരുകനെ പിടുകൂടിയത്.രാത്രി കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് പ്രതി പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് മദ്യലഹരിയില്‍ എടലാട്ട് ആദിവാസി കോളനിയില്‍ സഹോദരങ്ങള്‍ തമ്മില്‍ സംഘട്ടനമുണ്ടായത്. ജ്യേഷ്ടനായ കേശവന്റെ അടിയേറ്റ് അനുജന്‍ മുരുകന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റൊരു അനുജന്‍ രാജനെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.കൊല്ലപ്പെട്ട മുരുകന്റെ സംസ്‌കാരം ഇന്ന് കോളനിയില്‍ നടക്കും.