ശാരീരിക അവശതയെ തുടര്‍ന്ന് അച്ചൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 6 വിദ്യാര്‍ഥികളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ സ്‌കൂളില്‍ അസംബ്ലി ചേരുന്ന സമയത്താണ് കുട്ടികള്‍ക്ക് അവശത അനുഭവപ്പെട്ടത്. കുട്ടികള്‍ക്ക് അവശത അനുഭവപ്പെടാനുള്ള കാരണം വ്യക്തമായിട്ടില്ല.സ്‌കൂള്‍ പരിസരത്ത് കീടനാശിനി പ്രയോഗിച്ചെന്ന പരാതി ഉയര്‍ന്നെങ്കിലും 10 കിലോമീറ്റര്‍ ചുറ്റളവില്‍ കീടനാശിനി പ്രയോഗിച്ചിട്ടില്ലെന്ന് എസ്റ്റേറ്റ് അധികൃതര്‍ അറിയിച്ചു.
അച്ചൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 6 വിദ്യാര്‍ഥികളാണ് ശാരീരിക അവശതയെ തുടര്‍ന്ന് ചികിത്സ തേടിയത്. രണ്ടു കുട്ടികള്‍ക്ക് രാവിലെ സ്‌കൂളിലേക്ക് വരുമ്പോള്‍ തന്നെ ചെറിയ തോതിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ രാവിലെ പത്ത് മണിയോടെ ചര്‍ദ്ദിയും കടുത്ത ക്ഷീണവും നാലു കുട്ടികള്‍ക്കു കൂടി അനുഭവപ്പെട്ടതോടെ ആറുപേരെയും വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സ്‌കൂളില്‍ അസംബ്ലി നടക്കുന്ന സമയത്തായിരുന്നു കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. ഉടന്‍ തന്നെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം കുട്ടികള്‍ക്ക് ശാരീരിക അവശത അനുഭവപ്പെടാനുള്ള കാരണം എന്താണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സ്‌കൂളിന് സമീപത്തെ തേയില തോട്ടത്തില്‍ കീടനാശിനി പ്രയോഗിച്ചതാണ് കുട്ടികള്‍ക്ക് അവശത അനുഭവപ്പെടാന്‍ കാരണമെന്ന പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ സ്‌കൂള്‍ പരിസരത്തോ 10 കിലോമീറ്റര്‍ ചുറ്റളവിലൊ യാതൊരുവിധ കീടനാശിനി പ്രയോഗവും നടത്തിയിട്ടില്ലെന്ന് എസ്റ്റേറ്റ് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.