വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു
കണ്ടത്തുവയല്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ നൂതനം 2019-20 എന്നപേരില്‍ വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു.സ്‌കൂളില്‍ ഈ വര്‍ഷം സര്‍ഗവിദ്യാലയം പദ്ധതിയില്‍ ജില്ലാതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രോജക്ട് ആണ് സെമിനാറിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചത്. റവന്യൂ ഫയര്‍ഫോഴ്‌സ് ദുരന്ത നിവാരണ വകുപ്പുകളുടെ സഹകരണത്തോടെയാണ് വിപുലമായ പ്രൊജക്ടുകള്‍ തയ്യാറാക്കിയത്. സെമിനാര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കിന കുടുവ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം എം.കെ അഹമ്മദ് ഹാജി അധ്യക്ഷനായിരുന്നു.എ.ഇ.ഒ. ഉഷാദേവി പ്രോജക്ട് റിപ്പോര്‍ട്ട് പ്രകാശനം നിര്‍വഹിച്ചു.ഫയര്‍ഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അടക്കമുള്ള ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും രക്ഷിതാക്കളും സെമിനാറില്‍ പങ്കാളികളായി.