സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ വിജയിപ്പിക്കും
മട്ടന്നൂര്‍ മാനന്തവാടി എയര്‍പോര്‍ട്ട് കണക്ടിവിറ്റി റോഡ് നാലുവരിയില്‍ 24 മീറ്റര്‍ വീതിയില്‍ വരുമ്പോള്‍ തലപ്പുഴയിലെ 200 ഓളം സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്നതിനാല്‍ പ്രസ്തുത റോഡ് ടൗണില്‍ രണ്ടു വരിയില്‍ ഒതുക്കി 12 മീറ്റര്‍ ആക്കിനിജപ്പെടുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തലപ്പുഴ യൂണിറ്റ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.അലൈന്‍മെന്റ് പ്രകാരം 24 മീറ്റര്‍ വീതിയില്‍ തലപ്പുഴയില്‍ റോഡു കടന്നുപോയാല്‍ ആയിരക്കണക്കിന് സ്വയം സംരംഭകരായ വ്യാപാരികളുടെയും അഞ്ചും പത്തും സെന്റ് വിസ്തീര്‍ണ്ണമുള്ള പാവപ്പെട്ടവരുടെ നൂറുകണക്കിന് വീടുകളും മറ്റും പൂര്‍ണ്ണമായും ഇല്ലാതാകും.വ്യാപാരികളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന ഈ വിഷയത്തില്‍ അധികൃതരുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആഭിമുഖ്യത്തില്‍ 9 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് മാനന്തവാടി കമ്യൂണിറ്റി ഹാളില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ വിജയിപ്പിക്കും. ഇതിന് മുന്നോടിയായി് 6 ന് ഉച്ചക്ക് 2.30 ന് തലപ്പുഴയില്‍ നിന്ന് മാനന്തവാടി വരെ കാല്‍നട ജാഥ നടത്തും. കേരളാ വ്യാപാര വ്യവസായി എകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിന്‍ ടി ജോയി കാല്‍നട ജാഥ ഉദ്ഘാടനം ചെയ്യും. വിവിധ സ്ഥലങ്ങളിലെ കോര്‍ണര്‍ യോഗങ്ങള്‍ക്ക് ശേഷം കാല്‍നട ജാഥ മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ സമാപിക്കും സമാപന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളത്തില്‍ വി. യു. ജോണി, കെ.സാബു, എന്‍. കെ. നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.