ജില്ലയില്‍ രണ്ട് പേര്‍ക്ക് ഡിഫ്തീരിയ

0

ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദ്ദേശം നല്‍കി. കല്‍പ്പറ്റ എമിലി സ്വദേശിനിയായ 39 കാരിയേയും മേപ്പാടി നെടുമ്പാലയില്‍ ഇതര സംസ്ഥാനതൊഴിലാളിയുടെ 7 വയസുകാരി മകളേയുമാണ് ഡിഫ്തീരിയാ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമായും എടുക്കണമെന്ന് ഡി.എം.ഒ. നിര്‍ദ്ദേശിച്ചു.

കല്‍പ്പറ്റ എമിലി സ്വദേശിനിയെ കല്‍പ്പറ്റയില്‍ സ്വകാര്യശുപത്രിയിലും
ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഇവരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചു. എമിലി സ്വദേശിനിക്ക് നവംബറില്‍ നടത്തിയ മലപ്പുറം യാത്രയില്‍ രോഗം പിടിപെട്ടതാവാമെന്നാണ് കണക്കാക്കുന്നത്. നെടുമ്പാലയിലെ കുട്ടിയെ അടുത്ത ദിവസമാണ് അസമില്‍ നിന്നെത്തിയത്. പെന്റാവാലന്റ്.ഡിപിടി. വാക്‌സിനുകളുപയോഗിച്ച് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തതു തന്നെയാണ് രോഗം ബാധിക്കാന്‍ കാരണമെന്നാണ് നിഗമനം

Leave A Reply

Your email address will not be published.

error: Content is protected !!