കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനം
കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനം ഏഴ്, എട്ട് തീയതികളില്‍ മാനന്തവാടി ചൂട്ടക്കടവില്‍ നടക്കുമെന്ന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രതിനിധി സമ്മേളനം ഏഴിന് സംസ്ഥാന സെക്രട്ടറി എന്‍.ആര്‍. ബാലന്‍ ഉദ്ഘാടനം ചെയ്യും.സംസ്ഥാന നേതാക്കളായ കെ. കോമളകുമാരി, പി.കെ. ബിജു, വി. നാരായണന്‍ എന്നിവര്‍ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും. വൈകുന്നേരം ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക സമ്മേളനം കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്യും. എട്ടിന് വൈകുന്നേരം മൂന്നിന് എരുമത്തെരുവില്‍ നിന്നും ആരംഭിക്കുന്ന കര്‍ഷക തൊഴിലാളി പ്രകടനം ഗാന്ധിപാര്‍ക്കില്‍ സമാപിക്കും. ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ., സി.പി.എം. ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രണ്ടു ദിവസത്തെ സമ്മേളനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ പറഞ്ഞു. സുരേഷ് താളൂര്‍, കെ.എം. വര്‍ക്കി, എ. ഉണ്ണികൃഷ്ണന്‍, സി.ടി.പ്രേംജിത്ത്, ജി.കെ.സുരേന്ദ്രന്‍, കെ.എം.സലീം തുടങ്ങിയവര്‍വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.