അമ്പലകമ്മിറ്റിയുടെ നടപടിയില്‍ പ്രതിഷേധം: വിശ്വാസികള്‍ നാമജപം നടത്തി
വിശ്വാസികള്‍ ക്ഷേത്രത്തില്‍ എത്തിക്കുന്ന പൂജ ദ്രവ്യങ്ങള്‍ ശ്രീ കോവിലിന് മുന്നിലെ പെട്ടിയില്‍ നിക്ഷേപിക്കണമെന്ന അമ്പലകമ്മിറ്റിയുടെ നടപടിയില്‍ പ്രതിഷേധവുമായി വിശ്വാസികള്‍ വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തില്‍ നാമജപം നടത്തി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ട്രസ്റ്റിമാരായ എച്ചോം ഗോപി, മോഹന്‍ദാസ് എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ ഈ മാസം 7ന് ചേരുന്ന യോഗത്തില്‍ പ്രശ്‌ന പരിഹാരമുണ്ടാക്കമെന്ന ഉറപ്പിന്‍മേല്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. അതെ സമയം പൂജ ദ്രവ്യങ്ങള്‍ നിവേദിക്കുന്ന കാര്യത്തിലും ഭക്തര്‍ക്ക് രസീത് നല്‍കുന്ന കാര്യത്തിലും സുതാര്യത ഉറപ്പ് വരുത്തണമെന്നും പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും വിശ്വാസികള്‍ പറഞ്ഞു. വേണുഗോപാലന്‍, വിജയന്‍ കൂവണ, അനുമോദ്, ജി കെ മാധവന്‍, മനോജ് പിലാക്കാവ്, പുനത്തില്‍ കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.