ഫാര്‍മേഴ്‌സ് ബാങ്ക് നൂറാം വാര്‍ഷികവും വായ്പ വിതരണവും
മാനന്തവാടി ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നൂറാം വാര്‍ഷികവും കുടുംബശ്രീകള്‍ക്കുള്ള മുറ്റത്തെ മുല്ല വായ്പ പദ്ധതി ഉദ്ഘാടനവും ഡിസംബര്‍ 7 ന് നടക്കുമെന്ന് ബാങ്ക് പ്രസി.അഡ്വ.എന്‍.കെ.വര്‍ഗീസ് സെക്രട്ടറി എം.മനോജ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.വൈകും 3 ന് സെന്റ് പാട്രിക് സ് സ്‌കൂളില്‍ നടക്കുന്ന ചടങ്ങ് രാഹുല്‍ ഗാന്ധി എം.പി.ഉല്‍ഘാടനം ചെയ്യും. 12 കോടിയുടെ പലിശരഹിത വായ്പയും നല്‍കി.. നൂറാം വാര്‍ഷികം പ്രമാണിച്ച് പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ സൗജന്യ ഡയാലിസിസ് സൗകര്യം ഏര്‍പ്പെടുത്തും. മുറ്റത്തെ മുല്ല വായ്പ പദ്ധതി പ്രകാരം കൂടുംബശ്രീ കള്‍ക്ക് 12% നിരക്കില്‍ 10 ലക്ഷം രൂപ വീതം അനുവദിക്കും.ഈ തുക ഉപയോഗിച്ച് കുടുംബശ്രീക്ക് പുറത്തുള്ളവര്‍ക്ക് 25000 രൂപ വരെ വായ്പ നല്‍കും. വാര്‍ത്ത സമ്മേളനത്തില്‍ ഡയരക്ടര്‍മാരായ മാത്തച്ചന്‍ കുന്നത്ത്, പി.എം.ബെന്നി, ബേബി ഇളയിടം, പി.എന്‍.ജ്യോതിപ്രസാദ്, സി.കെ.രത്‌നവല്ലി ,കെ.ഗിരിജ, പി.എം.ലീല എന്നിവര്‍ പങ്കെടുത്തു.