എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ വാഹന ജാഥക്ക് മീനങ്ങാടിയില്‍ സ്വീകരണം നല്‍കി. ജാഥാ ക്യാപ്റ്റന്‍ ഏ.എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. സിന്ദു രാജ് അധ്യക്ഷയായിരുന്നു.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റ് നീക്കം ഉപേക്ഷിക്കുക, തൊഴിലാളികളുടെ കൂലി സമയബന്ധിതമായി വിതരണം ചെയ്യുക,ജോലി സമയം 9 മണി മുതല്‍ 4 മണി വരെ ആക്കുക, തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ 10ന് രാജ്ഭവന്‍ മുന്നിലും, കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും നടക്കുന്ന മാര്‍ച്ചിന് മുന്നോടിയായാണ് വാഹനജാഥ സംഘടിപ്പിച്ചത്.ജാഥാ വൈസ് ക്യാപ്റ്റന്‍ എല്‍ സി ജോര്‍ജ്, എം ആര്‍ ശശീന്ദ്രന്‍, എ വിജയന്‍ എന്നിവര്‍ സംസാരിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.