ജംഇയ്യത്തുല്‍ മുഅല്ലിമീന്‍സമ്മേളനം ഉത്തരമേഖല ജാഥക്ക് സ്വീകരണം
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സമ്മേളനം ഉത്തരമേഖല ജാഥക്ക് മാനന്തവാടിയില്‍ സ്വീകരണം നല്‍കി.ലക്കിടിയില്‍ ജാഥയെ ബൈക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും അകമ്പടിയോടെ മാനന്തവാടിയിലേക്ക് സ്വീകരിച്ചാനയിച്ചു. സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം വി മൂസ്സക്കോയ മുസലിയാര്‍ ഉദ്ഘാടനം ചെയ്തു. സി. കുഞ്ഞബ്ദുള്ള അദ്ധ്യക്ഷനായിരുന്നു. ഇബ്രാഹിം ഫൈസി വാളാട്, കാഞ്ഞായി മമ്മൂട്ടി മുസ്ലിയാര്‍,സൈയിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, മുഹമ്മദ് റഹ്മാനി, ജാബിര്‍ ഹുദവി തുടങ്ങിയവര്‍ സംസാരിച്ചു.