യുഗചാരുത പ്രകാശനം ചെയ്തു
പി.ജെ.ജോണ്‍ മാസ്റ്ററുടെ യുഗചാരുത കവിതാ സമാഹാരം പ്രകാശനം ചെയ്തു.മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തില്‍ യുവകവി സാദിര്‍ തലപ്പുഴ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പൈലിക്ക് പുസ്തകം നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ ഗ്രന്ഥശാല വൈസ് പ്രസിഡന്റ് എന്‍.ഗംഗാധരന്‍ അദ്ധ്യക്ഷനായിരുന്നു. ഗ്രന്ഥശാല സെക്രട്ടറി ഇ.വി.അരുണ്‍, കെ.ഉസ്മാന്‍ ,അജി കൊളോണിയ, വര്‍ഗ്ഗീസ് വട്ടേക്കാട്ടില്‍, ഇ.ജി.ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. പുസ്തക രചയിതാവ് പി.ജെ.ജോണ്‍ മാസ്റ്റര്‍ മാനന്തവാടി താഴയങ്ങാടിയിലെ നളന്ദ കോളേജ് പ്രിന്‍സിപ്പാളും മനുഷ്യാവകാശ പ്രവര്‍ത്തകനും കൂടിയാണ്.