അമലോത്ഭവ മാതാ ദേവാലയ തിരുനാൾ മഹോത്സവം നവംബർ 29 മുതൽ

0
പുരാതന തീർത്ഥാടന കേന്ദ്രമായ മാനന്തവാടി അമലോത്ഭവ മാതാ ദേവാലയ തിരുനാൾ മഹോത്സവം നവംബർ 29 മുതൽ ഡിസംബർ 9 വരെ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി പള്ളി കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

29 ന് വൈകുന്നേരം 4.30 ന് വികാരി ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് കൊടിയേറ്റുന്നതോടെ 11 ദിവസം നീളുന്ന തിരുനാളിന് തുടക്കമാവും. തുടർന്നുള്ള ദിവസങ്ങളിൽ ദിവ്യബലി, നൊവേന, ജപമാല, മതബോധന വാർഷികം, കലാ സന്ധ്യ തുടങ്ങിയവ നടക്കും.ഡിസംബർ 2 ന് നടക്കുന്ന ദിവ്യബലിക്ക് മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം മുഖ്യകാർമികത്വം വഹിക്കും.പ്രധാന തിരുനാൾ ദിനമായ ഡിസംബർ 7 ന് വൈകീട്ട് മാതാവിന്റെ തിരു സ്വരൂപം വഹിച്ചുകൊണ്ടുള്ള വർണ്ണാഭമായ നഗര പ്രദക്ഷിണവും നടക്കും. ഡിസംബർ 8 ന്  ആഘോഷമായ തിരുനാൾ കുർബാനക്ക് കോഴിക്കോട് രൂപത മെത്രാൻ ഡോ.വർഗ്ഗീസ് ചക്കാലക്കൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണവും, ദിവ്യകാരണ്യാശിർവാദവും, നേർച്ച ഭക്ഷണവും ഉണ്ടാവും സമാപന ദിവസമായ ഡിസംബർ 9 ന് പരേതസ്മരണാദിനവും രാവിലെ 7 മണിക്ക് ദിവ്യബലിയോടും, നൊവേനയോടും കൂടെ തിരുനാൾ സമാപിക്കും. വാർത്താ സമ്മേളനത്തിൽ വികാരി ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട്, ഷിബു ജോസഫ്, റോബിമാർക്ക്, സ്റ്റെനിൻ വലിയ പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
Attachments area
Leave A Reply

Your email address will not be published.

error: Content is protected !!