വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ സംസ്ഥാന ബാലവകാശ കമ്മീഷന്‍ സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തി. ചെയര്‍മാന്‍ പി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും തെളിവെടുത്തത്. കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറകണമെന്നും കമ്മീഷന്‍.
സര്‍വ്വജന സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിലാണ് സംസ്ഥാന ബാലവകാശ കമ്മീഷന്‍ നേരിട്ട് സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തിയത്. കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിന് എത്തിയത്. സംഘം ആദ്യം മരണപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ വിട്ടിലെത്തി മാതാപിതാക്കളില്‍ നിന്നും പിന്നീട് സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും തെളിവെടുത്തു. സംഭവത്തില്‍ അധ്യാപകര്‍ക്കും ആരോഗ്യവകുപ്പിനും ഗുരുത വീഴച സംഭവിച്ചതായും കമ്മീഷന്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം സര്‍ക്കാര്‍ അടിയന്തരമായി നല്‍കണമെന്നും ഈ തുക കുട്ടിയുടെ മരണത്തിന് കാരണക്കാരയവരില്‍ നിന്നും ഈടാക്കണമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് പറഞ്ഞു.