വിദ്യാര്‍ത്ഥികളെ സ്മാര്‍ട്ട് ആക്കുക ഒആര്‍സി ക്യാമ്പിന് തുടക്കം
വിദ്യാര്‍ത്ഥികളെ സ്മാര്‍ട്ട് ആക്കുക എന്ന ലക്ഷ്യത്തോടെ മൂന്നുദിവസത്തെ ഒആര്‍സി ക്യാമ്പിന് വെള്ളമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. ജില്ലാ ശിശുസംരക്ഷണ യൂണിറ്റാണ് വെള്ളമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേയും ഹൈസ്‌കൂളിലെയും തിരഞ്ഞെടുത്ത 40 വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്. ജീവിത നൈപുണ്യ വികസന പദ്ധതി പ്രകാരമാണ് ക്യാമ്പ്. സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ടി കെ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു, ഹെഡ്മിസ്ട്രസ് സുധ അധ്യക്ഷയായിരുന്നു. പ്രിന്‍സിപ്പല്‍ നിര്‍മലാ ദേവി, പിടിഎ അംഗങ്ങളായ രഞ്ജിത്ത് മാനിയില്‍, എന്‍ ഭാസ്‌കരന്‍, പി എം മമ്മൂട്ടി തുടങ്ങിയവര്‍ സംസാരിച്ചു. വയനാട്ടിലെ 20 വിദ്യാലയങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.