ഇരുട്ടിന്റെ മറവില്‍ ശ്മശാനത്തില്‍ മാലിന്യം തള്ളി
ഇരുട്ടിന്റെ മറവില്‍ മാനന്തവാടി ചൂട്ടക്കടവില്‍ മാലിന്യം തള്ളി, പ്രതിഷേധവുമായി നാട്ടുകാര്‍. തള്ളിയ മാലിന്യം മാനന്തവാടി നവീകരണം നടക്കുന്ന മത്സ്യ – മാംസ മാര്‍ക്കറ്റിലേത്. ഒടുവില്‍ മാലിന്യം തള്ളിയവര്‍ തന്നെ മാലിന്യം എടുത്തു മാറ്റി പ്രതിഷേധം അവസാനിപ്പിച്ചു.
ഇരുട്ടിന്റെ മറവില്‍ മാലിന്യം തള്ളിയതാവട്ടെ ചൂട്ടക്കടവിലെ പൊതു ശ്മശാനത്തിനടുത്ത് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന് സമീപം. രാവിലെയോടെയാണ് പ്രദേശവാസികള്‍ സംഭവം അറിയുന്നത്. തുടര്‍ന്ന് നഗരസഭാ അധികൃതരെ വിവരമറിയിച്ചതോടെ നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയറും ഹെല്‍ത്ത് ഇന്‍സ്‌പെക്ട്റും സ്ഥലത്തെത്തി പരിശോധന നടത്തി.നഗരസഭ അറിയാതെയാണ് മാലിന്യം തള്ളിയതെന്നും തള്ളിയവരെ കൊണ്ട് തന്നെ മാലിന്യം നീക്കം ചെയ്യുമെന്നും നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് പറഞ്ഞു.