അമ്പുകുത്തി – ജെസ്സി റോഡിന് ശാപമോക്ഷം
നീണ്ട കാത്തിരിപ്പിനൊടുവില്‍ മാനന്തവാടി അമ്പുകുത്തി – ജെസ്സി റോഡിന് ശാപമോക്ഷം.റോഡ് പ്രവര്‍ത്തി തുടങ്ങി 9 മാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കുമെന്ന് കരാറുകാരന്‍.റോഡ് പണി പൂര്‍ത്തീകരിക്കുന്നതോടെ പ്രദേശത്തുക്കാരുടെ യാത്ര ദുരിതത്തിന് അറുതിയുമാവും.
ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവില്‍ അമ്പുകുത്തി – ജെസ്സി റോഡ് പണി ആരംഭിച്ചിരിക്കുയാണ്. റോഡ് പൊട്ടിപൊളിഞ്ഞതിനാല്‍ മഴ കാലത്ത് വെള്ളക്കെട്ട് കൊണ്ടും വേനലില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതിനാലും ഇതുവഴി നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. റോഡ് ഗതാഗതയോഗ്യമല്ലാത്തതിനാല്‍ നിലവില്‍ പഞ്ചാരകൊല്ലിയിലേക്ക് ഉണ്ടായിരുന്ന ബസ്സ് സര്‍വ്വീസും നിലച്ചിരുന്നു.ഒ.ആര്‍.കേളു എം.എല്‍.എ.യുടെ ശ്രമഫലമായി നബാര്‍ഡിന്റെ 6കോടി 80 ലക്ഷം രൂപ ചിലവില്‍ അഞ്ച് കിലോമീറ്റര്‍ ദൂരമാണ് ഇപ്പോള്‍ പണി നടക്കുന്നത്. അമ്പുകുത്തിയില്‍ നിന്നും ആദ്യ ഒരു കിലോമീറ്റര്‍ 5.50 മീറ്റര്‍ വീതിയിലും പിന്നീടുള്ള 4 കിലോമീറ്റര്‍ 3.80 മീറ്ററിലുമായിരിക്കും ടാറിംഗ് നടക്കുക.