വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തില്‍ ഉത്രംകോലം ഉത്സവത്തിന് തുടക്കം

0

വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഉത്രം കോലം ഉത്സവത്തിന് തുടക്കമായി. ഉത്സവത്തിന് തുടക്കം കുറിച്ച് പള്ളിയറ ക്ഷേത്രത്തില്‍ നിന്നും ഭഗവതിയുടെ തിരുവായുധം എഴുന്നള്ളിച്ചുള്ള വാള്‍ താഴെക്കാവിലുള്ള മണിപ്പുറ്റില്‍ എത്തിയതോടെ ഉത്സവത്തിന് തുടക്കമായി . തുടര്‍ന്ന് താഴെക്കാവിലെ പാട്ടുപുരയില്‍ തിരുവത്താഴത്തിനുള്ള അരി അളവും കഷ്ണം മുറിയും നടന്നു. ശേഷം മേലെക്കാവില്‍ ക്ഷേത്രനട തുറന്ന് ദീപാരാധനയും അത്താഴപൂജയും താഴേക്കാവിലേക്കുള്ള എഴുന്നള്ളത്തും നടക്കും. 21-ന് ഉച്ചയ്ക്ക് അന്നദാനം നടക്കും. കോലംകൊറയ്ക്ക് ശേഷം തിരുവായുധം തിരികെ പള്ളിയറക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നതോടെ ഉത്സവം സമാപിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!