വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം മാനന്തവാടിയില്‍
വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം 19 ന് മാനന്തവാടിയില്‍.ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.19 ന് രാവിലെ 9.30 മുതല്‍ മാനന്തവാടി ചൂട്ടക്കടവ് റിവര്‍ഡെയില്‍സ് ഓഡിറ്റോറിയത്തിലാണ് സമ്മേളനം.സമ്മേളനം സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്യും. ജില്ലാ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. 6 ഏരിയ കമ്മിറ്റികളില്‍ നിന്നായി 172 പ്രതിനിധികള്‍ പങ്കെടുക്കും. നോട്ട് നിരോധനം, ജി.എസ്.ടി, രാത്രി യാത്രാ നിരോധനം, തുടങ്ങി വ്യാപാര മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ സമിതി ഭാരവാഹികളായ വി.കെ.തുളസീദാസ്, പി.പ്രസന്നകുമാര്‍, ടി.രക്‌നാകരന്‍, ടി.സുരേന്ദ്രന്‍, അബ്ദുള്‍ മുത്തലിബ്, എം.എന്‍.ഭുവന്‍ സിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു.