പെന്‍ഷന്‍ അനുവദിക്കണം :അടിയന്തരാവസ്ഥ പീഡിതര്‍
ജില്ലയില്‍ അടിയന്തരാവസ്ഥക്കെതിരെ പോരാടിയവര്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കണമെന്ന് അടിയന്തരാവസ്ഥ പീഡിതരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. കൂട്ടായ്മയുടെ ഭാഗമായി അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് സംഘടനയുടെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ കുടുംബസംഗമവും പൊതുയോഗവും സംഘടിപ്പിച്ചു.ഗാന്ധി പാര്‍ക്കില്‍ പൊതുയോഗം അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് സംസ്ഥാന ജന:സെക്രട്ടറി ആര്‍.മോഹനന്‍ ഉദ്ഘാടനം ചെയ്തു. അടിയന്തിരാവസ്ഥക്കെതിരെ പോരാടിയവര്‍ക്ക് സംഘടനയുടെ അംഗീകാര പത്രം യോഗത്തില്‍ വിതരണം ചെയ്തു.വി.എന്‍ ഗോപിനാഥ്, പി.കെ ഭരതന്‍, കെ.വി രാഘവന്‍, എ.വി രാജേന്ദ്രപ്രസാദ്, എന്നിവര്‍ സംസാരിച്ചു.