മിലാദ് സന്ദേശ റാലിയും പ്രഭാഷണവും നാളെ
കേരള മുസ്ലീം ജമാഅത്ത് മാനന്തവാടി സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിലാദ് സന്ദേശ റാലിയും പ്രഭാഷണവും നാളെ 4 മണിക്ക് മാനന്തവാടിയില്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.തിരുനബി കാലത്തിന്റ് വെളിച്ചം എന്ന സംസ്ഥാന കമ്മിറ്റിയുടെ മിലാദ് ക്യാമ്പയിന്‍ ഭാഗമായാണ് പരിപാടി്.മാനന്തവാടി മുഅസ്സസ്സ് പരിസരത്ത് നിന്നാരംഭിക്കുന്ന റാലി നഗരം ചുറ്റി ഗാന്ധി പാര്‍ക്കില്‍ സമാപിക്കും.വിവിധ യൂണിറ്റുകളിലെ ദഫ്, സക്കൗട്ട്, അറബന ടീമുകള്‍ റാലിയില്‍ അണി നിരക്കും.വാര്‍ത്താ സമ്മേളനത്തില്‍ അബൂബക്കര്‍ ഫൈസി, നാസര്‍ അഹ്‌സനി തലപ്പുഴ, ഉസ്മാന്‍ സുഹ്രി, അഷ്‌ക്കര്‍ ചെറ്റപ്പാലം എന്നിവര്‍ പങ്കെടുത്തു.