പിഴയ്ക്കാത്ത ചുവടുകളും മുദ്രകളുമായി ഹയര്‍ സെക്കണ്ടി സ്‌കൂള്‍ വിഭാഗം തിരുവാതിരയില്‍ ഒന്നാം സ്ഥാനവുമായി മാനന്തവാടി എം ജി എം എച്ച് എസ് സ്‌കൂളിലെ പെണ്‍കുട്ടികള്‍ വേദി കീഴടക്കി.ചമയം മിനുക്കി, മുണ്ടും വേഷ്ടിയുമുടുത്ത്, മുടിയില്‍ തുളസിക്കതിര്‍ ചാര്‍ത്തി വേദിലെത്തിയ കുട്ടികള്‍ കലോത്സവത്തിനെത്തിയവരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി. ഇതാദ്യമായാണ് ഈ സംഘം സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടുന്നത്.റെമിഷ മാത്യു, വൈഷ്ണ, ഡോണ, റെഷ്‌ന, നിള, പല്ലവി, അനാമിക, അനുഷ്മ, അഥിയ, ഗൗരി പല്ലവി എന്നീവരടങ്ങിയ സംഘമാണ് തിരുവാതിര കളിച്ചത്.