കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മാനന്തവാടി മേഖലാസമ്മേളനം 13ന്
മാനന്തവാടി:കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പതിനൊന്നാമത് മാനന്തവാടി മേഖലാസമ്മേളനം 13ന് മാനന്തവാടി ഗ്രീൻസ് റസിഡൻസിയിൽ നടക്കും .സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമൻ ഉദ്ഘാടനം ചെയ്യും രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖ വ്യക്തികളും പ്രമുഖ മാധ്യമ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീവൻ മാസ്റ്റർ മുഖ്യാതിഥിയാകും.