ശാസ്ത്രാവബോധ വാരാഘോഷം 14-ന് സമാപിക്കും.

0

കൽപ്പറ്റ: ഒരാഴ്ച മുമ്പ് ക്ക ആരംഭിച്ച ശാസ്ത്രവബോധ വാരാഘോഷം 14-ന് സമാപിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി വിദ്യാഭ്യാസ വകുപ്പിന്റെയും ലൈബ്രറി കൗൺസിലിന്റെയും കേരളത്തിലെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് വാരാഘോഷം നടക്കുന്നത്. 14-ന് വൈകുന്നേരം നാല് മണിക്ക് കൽപ്പറ്റ നഗരത്തിൽ നടക്കുന്ന ശാസ്ത്ര റാലിയിൽ നൂറ് കണക്കിന് ശാസ്ത്ര വിദ്യാർത്ഥികളും ശാസ്ത്ര പ്രവർത്തകരും പങ്കെടുക്കും. 14-ന് രാവിലെ പത്ത് മണിക്ക് കൽപ്പറ്റ ഗവൺമെന്റ് കോളേജിലും ഉച്ചക്ക് രണ്ട് മണിക്ക് കൽപ്പറ്റ എസ്.കെ.എം.ജെ. ഓഡിറ്റോറിയത്തിലും സെമിനാർ നടക്കും. ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞൻ ഡോ: പി.എം. സിദ്ധാർത്ഥൻ പ്രഭാഷണം നടത്തും. വൈകുന്നേരം അഞ്ച് മണിക്ക് കൽപ്പറ്റ വിജയ പമ്പ് പരിസരത്ത് നടക്കുന്ന പൊതുയോഗത്തിലും അദ്ദേഹം പ്രഭാഷണം നടത്തും.12-ന് ഉച്ചക്ക് രണ്ട് മുതൽ ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിലും 13-ന് മുട്ടിൽ ഡബ്ല്യു.എം.ഒ. കോളേജിലും ശാസ്ത്ര സെമിനാർ നടക്കും.
പത്രസമ്മേളനത്തിൽ ‘ സംഘാടക സമിതി ഭാരവാഹികളായ കെ.ശ്രീവത്സൻ, സി.ജയരാജൻ, എം.ബാലഗോപാലൻ, പി.സി.ജോൺ എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!