മലയാള ഭാഷാവാരാചരണത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെയും വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഭരണഭാഷ പ്രയോഗവും പ്രസക്തിയും എന്ന വിഷയത്തില്‍ ശില്‍പ്പശാല നടത്തി. എ.ഡി.എം. കെ.എം.രാജു ഉദ്ഘാടനം ചെയ്തു. ഹുസൂര്‍ ശിരസ്തദാര്‍ ഇ.പി.മേഴ്‌സി അദ്ധ്യക്ഷത വഹിച്ചു.
അഷ്‌റഫ് കാവില്‍ ഭരണഭാഷയുമായി ബന്ധപ്പെട്ട് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ജില്ലയിലെ വിദ്യാലയങ്ങളില്‍ നിന്നും ഹരിതകേരള പദ്ധതിയോടനുബന്ധിച്ച് മുഖ്യമന്ത്രിക്ക് അയച്ച കത്തുകളില്‍ നിന്നും മികച്ചവയ്ക്കുള്ള പുരസ്‌കാരം വിതരണം ചെയ്തു. ബാലന്‍ വേങ്ങര, ടി.അബ്ദുള്‍ റഷീദ്, കെ.എം.ഹാരിഷ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി.അബ്ദുള്‍ ഖാദര്‍, ഫൈനാന്‍സ് ഓഫീസര്‍ പി.എം.ഷൈജു, ലോ ഓഫീസര്‍ കോമളവല്ലി, ഇ.കെ.സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post