പോള്‍ വാള്‍ട്ടില്‍ വിജയം കൊയ്ത് വിജില്‍ വിജയ്
കഴിഞ്ഞ നാല് വര്‍ഷമായി മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിലും വിജയത്തിലെത്താന്‍ സാധിക്കാതെ നാലാം വര്‍ഷം ഒന്നാമനാകാന്‍ വിജിലിന് സാധിച്ചു.കാക്കവയല്‍ ജി.എച്ച്.എസ്.എസിലെ +2 വിദ്യാര്‍ത്ഥിയാണ് വിജില്‍.പോള്‍വാള്‍ട്ടിന് പുറമെ ഹൈജംപിലും വിജിലിന് ഒന്നാമതെത്താന്‍ സാധിച്ചു.ഹഡില്‍സ് 400ല്‍ തിങ്കളാഴ്ച വിജല്‍ മത്സരിക്കുന്നുണ്ട്. താഴെ മുട്ടില്‍ വിജയന്‍ – ശാന്ത ദമ്പതികളുടെ മകനായ വിജിലിന് തന്റെ അവസാന മേളയില്‍ മെഡല്‍ നേടാന്‍ സാധിച്ചത് അഭിമാനം തന്നെ