ഡിസ്‌ക്കസ് ത്രോയില്‍ രണ്ടാം തവണയും ലിയനാര്‍ഡോ സജി
ഡിസ്‌ക്കസ് ത്രോയില്‍ രണ്ടാം തവണയും അജയ്യനായി ലിയനാര്‍ഡോ സജി.കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ +2 വിദ്യാര്‍ത്ഥിയായ ലിയനാര്‍ഡോ ഇത് രണ്ടാം തവണയാണ് ഡിസ്‌ക്കസില്‍ ജില്ലയില്‍ ഒന്നാമനാകുന്നത്. 33.97 മീറ്റര്‍ എറിഞ്ഞാണ് ലിയനാര്‍ഡോ രണ്ടാം തവണയും ഡിസ്‌ക്കസ് ത്രോയില്‍ വിജയിയാകുന്നത്.