ടെര്‍മിനേറ്ററിന്റെ ഇരുണ്ടവിധി

0

യാദൃശ്ചികമായിട്ടാണെങ്കിലും ആകാശഗംഗയുടെ രണ്ടാം ഭാഗം മലയാളത്തിലും ടെര്‍മിനേറ്റര്‍ സീരിസിലെ പുതിയ സിനിമ ഹോളിവുഡിലും റിലീസ് ചെയ്യപ്പെട്ടത് ഒരേ ദിവസമായിരുന്നു.ഡാര്‍ക്ക് ഫെയ്റ്റ് എന്നാണ് പുതിയ ടെര്മിനേറ്ററുടെ ശീര്‍ഷകം. നിര്‍ഭാഗ്യമെന്നു പറയട്ടെ രണ്ടു സിനിമകളും തിയേറ്ററില്‍ സമ്മാനിച്ച കാഴ്ചാനുഭവം സമാനമാണ്. അങ്ങേയറ്റം നിരാശാജനകം. ഗംഭീരമാംവിധം അന്വര്‍ത്ഥമായ നാമകരണമായിപ്പോയി ഇതെന്നു സമ്മതിക്കാതെ വയ്യ. സിനിമയ്ക്ക് ടിക്കറ്റെടുത്ത് തിയേറ്ററില്‍ കയറുന്നവന്റെ കൊടൂരവിധി.

ടെര്‍മിനേറ്റര്‍

1984 -ലാണ് ടെര്‍മിനേറ്റര്‍ പരമ്ബരയിലെ ആദ്യ സിനിമ ജെയിംസ് കാമറൂണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്നത്. അതില്‍ വില്ലനായിരുന്ന ടെര്‍മിനേറ്റര്‍ ഷ്വാര്‍സ്നഗറിനെ നായകനാക്കി 1991 -ല്‍ കാമറൂണ്‍ സെക്കന്റ് പാര്‍ട്ടും ഇറക്കി — ദി ജഡ്ജ്മെന്റ് ഡേ. അര്‍ണോള്‍ഡ് ഷ്വാര്‍സ്നെഗറെ കേരളത്തില്‍ ആര്യനാട് ശിവശങ്കരനാക്കുകയും ലോകമെമ്ബാടും പ്രശസ്തിയുടെ ഉത്തുംഗതയില്‍ എത്തിക്കുകയും ചെയ്ത ഈ സെക്കന്‍ഡ് പാര്‍ട്ടായിരുന്നു ടെര്‍മിനേറ്റര്‍ സീരീസിലെ പുപ്പുലി.1998 -ലെ ഗ്വാട്ടിമാലയിലാണ് സിനിമ തുടങ്ങുന്നത്. അവിടെ 91 -ലെ ജഡ്ജ്മെന്റ് ഡേയിലെ സാറ കോര്‍ണറിനെയും അവരുമായി ബന്ധപ്പെട്ട ചില സംഭവങ്ങളും കാണാം. അതുകഴിഞ്ഞ് 2020 -ലെ മെക്‌സിക്കോ സിറ്റിയിലേക്ക് ക്യാമറ കട്ട് ചെയ്യുകയായി. അവിടേക്ക് രണ്ട് ബുദ്ധിരാക്ഷസയന്ത്രങ്ങള്‍ (സൈബോര്‍ഗ്സ് ) ശൂന്യതയില്‍ നിന്ന് ആവിര്ഭവിക്കുന്നു.

ഹോളിവുഡ്
ഹോളിവുഡ് സിനിമകള്‍ക്ക് വൈഡ് റിലീസൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ജഡ്ജ്മെന്റ് ഡേ തിയേറ്ററില്‍ പോയി ഫസ്റ്റ് ഡേ കണ്ട ഒരാളാണ് ഞാന്‍. സാങ്കേതികവിദ്യയും വിഎഫ്എക്സും ഇന്നത്തേത് വച്ചു നോക്കുമ്‌ബോള്‍ നൂറിലൊന്ന് പോലും വികസിച്ചിട്ടില്ലാത്ത 28 കൊല്ലം മുന്‍പത്തെ ആ വിഷ്വല്‍ എക്‌സ്പീരിയന്‍സ് ഇപ്പോഴും മനസ്സിലുണ്ട്. ഒരു പക്ഷെ അതുകൊണ്ട് കൂടിയാവണം ഡാര്‍ക്ക് ഫെയ്റ്റ് വന്‍ നിരാശയായത്.

സാറാ കോര്‍ണരും ടി 800 ഉം -മാണ് പടത്തിന്റെ ആകര്ഷണങ്ങള്‍. സാറയ്ക്കാണ് മേല്‍ക്കൈ. അര്‍ണോള്‍ഡ് ഇല്ലെങ്കില്‍ പോലും ഒറ്റയ്ക്ക് കൊണ്ടുപോവാനാവുമെന്ന് ലിന്‍ഡ ഹാമില്‍ട്ടണിന്റെ മേച്ചിലില്‍ നിന്ന് വ്യക്തം. ശിവശങ്കരന്‍ ചേട്ടനാവട്ടെ എഴുപത്തിരണ്ടാം വയസ്സിന്റെ ഗ്രെയ്സിലുള്ള ഭാഗം ഗംഭീരമാക്കി.

ജെയിംസ് ക്യമറൂണ്‍

ജെയിംസ് കാമറൂണിന് രചനയിലും പ്രൊഡക്ഷനിലും പങ്കാളിത്തമുണ്ടെന്ന് ടൈറ്റില്‍ ക്രെഡിറ്റിസില്‍ കാണുന്നു. അതിന്റെ ഒരു ഗുണവും പടത്തില്‍ കാണുന്നില്ല. ജഡ്ജ്മെന്റ് ഡേയുടെത് പോലൊരു ആത്മാവ് പടത്തില്‍ മിസ്സിംഗാണ്. 1991 മുതല്‍ മൂന്നു ടെര്‍മിനേറ്റര്‍ സിനിമകള്‍ കൂടി ഇറങ്ങിയതായി രേഖകളിലുണ്ട്. പക്ഷെ നിലവാരമില്ലായ്മ കാരണം അവയൊന്നും ചരിത്രത്തില്‍ രേഖപ്പെട്ടിട്ടില്ല. ബോക്‌സോഫീസ് സൈഡ് മാറ്റി നിര്‍ത്തിയാല്‍ ഡാര്‍ക്ക് സൈഡിന്റെ വിധിയും അതുതന്നെയാവാം.

Leave A Reply

Your email address will not be published.

error: Content is protected !!